- 40 views
ആസൂത്രണ-നിര്‍വ്വഹണ പ്രക്രിയകള്‍ ജനങ്ങളില്‍ എത്തിയ്ക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് ഒരു ചുവടുകൂടി മുന്നോട്ട്. ജില്ലാ പഞ്ചായത്തിന്റെ പരിഷ്കരിച്ച പൗരാവകാശരേഖ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഒപ്പം വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സ്വന്തമായി ഒരു വെബ്സൈറ്റും ആരംഭിയ്ക്കുന്നു. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനങ്ങളാണ് ഈ രണ്ട് നടപടികളും. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന-സേവന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ പദ്ധതികളിലൂടെ ബഹുജനങ്ങള്‍ക്ക് ലഭിക്കും. ലോകത്തെ ഏതു കോണില്‍ നിന്നും ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെടുന്നതിനും ജില്ലാ പഞ്ചായത്തു നടപ്പിലാക്കുന്ന പദ്ധതികള്‍ അപ്പപ്പോള്‍തന്നെ ജനങ്ങളില്‍ എത്തിക്കുന്നതിനും ഇതിലൂടെ കഴിയും www.thrissurdp.lsgkerala.gov.in എന്ന വെബ്സൈറ്റ് തയ്യാറാക്കിയതും പരിപാലിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ്.
ബഹുമാന്യനായ തൃശ്ശൂര്‍ എം.എല്‍.എ. ശ്രീ. തേറമ്പില്‍ രാമകൃഷ്ണന് 13/08/2010 പകല്‍ 11 മണിയ്ക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ പൗരാവകാശ രേഖ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അമ്പാടിവേണു ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് എക്സിക്യൂട്ടീവ് ചെയര്‍മാനും ഡയറക്ടറുമായ പ്രൊഫ: എം.കെ. പ്രസാദ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.
കാര്യപരിപാടി
13/08/2010 വെള്ളിയാഴ്ച പകല്‍ 11 മണി
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
സ്വാഗതം | : | അഡ്വ. ടി.ആര്. രമേഷ് കുമാര വൈസ് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് |
അദ്ധ്യക്ഷന്‍ | : | ശ്രീ. അമ്പാടി വേണു പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് |
പൗരാവകാശരേഖ പ്രകാശനം | : | ശ്രീ. തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ |
വെബ്സൈറ്റ് ഉദ്ഘാടനം | : | പ്രൊഫ: എം. കെ. പ്രസാദ്, എക്സിക്യൂട്ടീവ് ചെയര്മാന് & ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരളാമിഷന് |
ആശംസകള്‍ | : |
ശ്രീ. എ.എന്‍. രാജന് ശ്രീ. പി.ആര്. വര്‍ഗ്ഗീസ് ശ്രീ. കെ.വി. പീതാംബരന് ശ്രീമതി. ഓമന രമേഷ് ശ്രീ. എ. പത്മനാഭന് ശ്രീ. എം.എസ്. മൊയ്തീന് ശ്രീ. ഇ. വേണുഗോപാലമേനോന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. കെ. ശ്രീകുമാര്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ടി.എസ്. രാധാകൃഷ്ണന് ജില്ലാ പ്ലാനിംഗ് ആഫീസര്‍ ശ്രീ. എം.എ. വിന്‍സെന്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ |
നന്ദി | : | ശ്രീ. സി. ചന്ദ്രബാബു സെക്രട്ടറി ജില്ലാ പഞ്ചായത്ത് തൃശ്ശൂര്‍ |