വിജ്ഞാന്‍സാഗര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് ഉദ്ഘാടനം

Vigyan Sagar
ശാസ്ത്ര വിദ്യാഭ്യാസം ജനകീയമാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ട് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള ബൃഹത്തായ പദ്ധതിയാണ് വിജ്ഞാന്‍ സാഗര്‍.  ഏകദേശം 22 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ സംരംഭത്തില്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം, പ്ളാനറ്റേറിയം, എന്‍ഡേഞ്ചര്‍ഡ് സ്പീഷ്യസ് ഗാര്‍ഡന്‍, ബട്ടര്‍ ഫ്ളൈ ഗാര്‍ഡന്‍ തുടങ്ങിയവ സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നു.  പദ്ധതിയുടെ ആദ്യപടിയായി 89 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ ഉദ്ഘാടനം 2010 ആഗസ്റ് 1-ാം തിയതി പകല്‍ 3 മണിയ്ക്ക് രാമവര്‍മ്മപുരത്ത് നടക്കുന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അമ്പാടി വേണു ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ബഹു. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ആരാദ്ധ്യയായ മേയര്‍ പ്രൊഫ. ആര്‍.ബിന്ദു, ശ്രീ. പി.ആര്‍. രാജന്‍.എം.പി., എം.എല്‍.എ. മാരായ ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍, ശ്രീ. രാജാജി മാത്യു തോമസ്, പ്രൊഫ. സി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.  ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ആര്‍. വര്‍ഗ്ഗീസ് മാസ്റര്‍ സ്വാഗതവും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സി. ചന്ദ്രബാബു  നന്ദിയും പ്രകാശിപ്പിക്കും.

select tag