തൃശ്ശൂര്‍ ജില്ലാകേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു.

Posted on Thursday, January 22, 2026

തൃശ്ശൂര്‍ ജില്ലാപഞ്ചായത്തും - കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി 06/02/2026 മുതല്‍ 09/02/2026 തിയ്യതികളില്‍ തൃശ്ശൂര്‍ , കുന്നംകുളം, തൃപ്രയാര്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 2025 സംഘാടക സമിതി രൂപീകരണ യോഗവും, ജില്ലാപഞ്ചായത്ത് ഓഫീസ് സമുച്ചയത്തില്‍ സജ്ജമാക്കിയിരിക്കുന്ന സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും 2026 ജനുവരി 22 ന് ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മേരി തോമസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഷീല സ്വാഗതവും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ.പി.എസ്.വിനയന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. പി.ഐ സജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. കെ.ആര്‍ മായ ടീച്ചര്‍ എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാപഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ടി.ആര്‍ തുളസി സംഘാടക സമിതി വിവരങ്ങളും സബ് കമ്മിറ്റി വിവരങ്ങളും അവതരിപ്പിക്കുകയും ആയത് യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ ഓരോ സബ് കമ്മിറ്റി യോഗങ്ങളും ചേര്‍ന്നു. ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുുമാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ എന്നിവര്‍ സംസാരിച്ചുു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ. ശരത് പ്രസാദ് യോഗത്തിന് നന്ദി പറഞ്ഞു.