തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന ‘സ്‌നേഹോദരം 2026’ പരിപാടി ജൂൺ 19-ന് തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ചു.

Posted on Thursday, July 9, 2026

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന ‘സ്‌നേഹോദരം 2026’ പരിപാടി ജൂൺ 19-ന് തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി കെ സുധീഷ് ഒപ്പം വിശിഷ്ടാതിഥിയായി തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ, മുഖ്യാതിഥിയായി പ്രശസ്ത കാരിക്കേച്ചറിസ്റ്റ് & സിനി ആർട്ടിസ്റ്റ് ശ്രീ ജയരാജ് വാര്യർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.. വിജയികൾക്ക് ഉപഹാരങ്ങളും അനുമോദനങ്ങളും നൽകി. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുകയും ഭാവി നേട്ടങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യുന്ന പരിപാടിയായി സ്‌നേഹോദരം 2026 ശ്രദ്ധേയമായി.