തൃശൂർ ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ SSLC, പ്ലസ് 2, CIass X, VHSE, THSLC, SSE പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരേയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ M.Sc മാത്തമാറ്റിക്സ് പരീക്ഷയിൽ ഫസ്റ്റ് റാങ്കും ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും മോഹിനിയാട്ടത്തിൽ റാങ്കും നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന "സ്നേഹാദരം 2026" പരിപാടി ബഹു: വടക്കാഞ്ചേരി MLA ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർച്ചഹിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലക്ഷ്മി വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. പുറനാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജോൺസൺ ഐനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. അവണൂർ ഡിവിഷൻ മെമ്പർ അഡ്വ. പി.കെ. പ്രസാദ് സ്വാഗതം ആശംസിച്ചു. മെമ്പർമാരായ അഡ്വ. ജെസ്റ്റോ പോൾ, കെ.കെ. ശങ്കരനാരായണൻ, നിഷ സജീവൻ, ഗീത ടീച്ചർ, പ്രകാശൻ ചിറ്റിലപ്പിള്ളി, നിജ ജയകുമാർ, ശ്രീ. എം. കെ. പ്രഭാകരൻ, കെ.കെ. ചന്ദ്രൻ, രജീഷ് എൻ. ആർ., പി.ടി പ്രസാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുറ്റൂർ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ശോഭ ടീച്ചർ നന്ദി രേഖപ്പെടുത്തി
