തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തളിക്കുളം ഡിവിഷൻ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ FULL A+ നേടിയ വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും, 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ചു

Posted on Thursday, July 16, 2026

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തളിക്കുളം ഡിവിഷൻ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ FULL A+ നേടിയ വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും, 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ചു. "പ്രതിഭോത്സവം 2026" എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മേരി തോമസ് ഉദ്ഘാടനം ചെയ്തു.  തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തളിക്കുളം ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ പി.ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയകൃഷ്ണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തൃശൂർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ഷക്കീല ടീച്ചർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജില ഗിരി, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ എൻ സുധീഷ്, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ സേവിയർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ DUBBER GUDDY എന്ന പേരിൽ അറിയപ്പെടുന്ന റിജാസ്. കെ. എ, പാട്ട് ഫാമിലി എന്ന പേരിൽ അറിയപ്പെടുന്ന നിഷാദ്, സജ്ന, ദിൽറുബ, ദിൽബർ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു. തളിക്കുളം ഡിവിഷനിൽ ഉൾപ്പെടുന്ന എങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക എന്നീ നാല് പഞ്ചായത്തുകളിൽ നിന്നായി എസ് എസ് എൽ സി,  പ്ലസ് ടു full A+ നേടിയ 134 വിദ്യാർത്ഥികളെയും, എസ് എസ് എൽ സി പരീക്ഷയിൽ100% നേട്ടം കൈവരിച്ച GVHSS തളിക്കുളം, GFHSS നാട്ടിക, GHSS വാടാനപ്പള്ളി, KNMVHSS വാടാനപ്പള്ളി, MODEL HS പുതിയങ്ങാടി, NATIONAL HSS എങ്ങണ്ടിയൂർ, ST. THOMAS HSS എങ്ങണ്ടിയൂർ, SN TRUST നാട്ടിക എന്നീ 8 സ്കൂളുകളെയും, വിശിഷ്ടതിഥികളും,  വിവിധ മേഖലകളിൽ മികവ് തെളിയിച്ച 18 പേരുമുൾപ്പെടെ 160 പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങിൽ കുട്ടികൾക്കായി HCL Tech സ്റ്റേറ്റ് ലീഡർ ടിന, സ്റ്റാഫ്‌ അഭിജിത് എന്നിവർ വിദ്യാർത്ഥികൾക്കായി കോഴ്സുകളെ കുറിച്ചുള്ള അവയർനസ് ക്ലാസ്സ് നടത്തി. ചടങ്ങിൽ അദ്വൈദ് അനീഷ് പിയാനോ വായിച്ചും അച്ഛൻ അനീഷ് പാട്ടുകൾ പാടിയും ചടങ്ങ് മനോഹരമാക്കി. കളരിപയറ്റിൽ വടിവീശൽ ഇനത്തിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 2026 ലഭിച്ച ഷമീർ ഗുരുക്കൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി എം നൗഷാദ്, ബ്ലോക്ക് മെമ്പർമാരായ കെ. ബി. സുധ,  ഷൈന മുഹമ്മദ്,  ടി പി സോമൻ,  സന്തോഷ്‌ കേരാച്ചൻ,  എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സുരേഷ്, തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ബാബു, വാർഡ് മെമ്പർമാരായ ഷമീർ നാലകത്ത്, റഷീദ സൈനുദ്ദീൻ, ജെൽവി അജയകുമാർ, രോഷ്നി ടീച്ചർ, പവിത്രൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ പി കെ സുഭാഷിതൻ, സുബിൻ നാസർ, വിശ്വംബരൻ മാസ്റ്റർ, കെ. ആർ. സീത, U. K. ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഡിവിഷന്റെ പരിധിയിലുള്ള 100% കൈവരിച്ച 8 സ്കൂളുകളിലെയും പ്രധാന അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.  T. K. വിമല, എ. എൻ. നിസാർ, പി. എസ്. രാജീവ്‌, കല ടീച്ചർ, പി. എസ്. ഗിരീഷ്,  ഷക്കീർ, ഷഫീഖ്, തങ്കമണി, പത്മപ്രിയ, സാബിദ്, ഷജീർ, ഹാഷിം,  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.