ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ളക്സ്

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ളക്സ്, സര്‍ജ്ജിക്കല്‍ ഐ.സി.യു., പോസ്റ്മോര്‍ട്ടം ഫ്രീസര്‍ യൂണിറ്റ്, ബയോഗ്യാസ് പ്ളാന്റ് എന്നിവയുടെ ഉദ്ഘാടനം ആഗസ്റ് 1 ഞായറാഴ്ച പകല്‍ 11.30 ന് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അമ്പാടി വേണു ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ആരാദ്ധ്യയായ മേയര്‍ പ്രൊഫ. ആര്‍.ബിന്ദു, ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.  ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ആര്‍. വര്‍ഗ്ഗീസ് മാസ്റര്‍ സ്വാഗതവും, ജില്ലാ ആശുപത്രി സൂപ്രണ്ട് ശ്രീമതി. രുഗ്മിണി.പി.ഡി. നന്ദിയും പ്രകാശിപ്പിക്കും.  പദ്ധതി പൂര്‍ത്തിയാക്കാന്‍ 30.50 ലക്ഷം രൂപ ചിലവഴിച്ചു.  ഇതില്‍ 10 ലക്ഷം രൂപ എം.പി. ആയിരുന്ന ശ്രീ. സി.കെ. ചന്ദ്രപ്പന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ചിലവിട്ടത്.  ബാക്കി തുക ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വകയിരുത്തി.

select tag