യൂണിസെഫ് സംഘം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു

ജില്ലയിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയും ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനവും പഠിയ്ക്കുന്നതിന് ഏഴംഗ യൂണിസെഫ് സംഘം 29/07/2010-ന് ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു.  യൂണിസെഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. കരീന്‍, തമിഴ്നാട് ചീഫ് സതീഷ്, ചീഫ് ഓഫ് സര്‍വ്വീസസ് ശ്രീ. എഡ്വേര്‍ഡ്, മദ്ധ്യപ്രദേശ് ചീഫ് താനീയ, മുന്‍ കേന്ദ്ര ഗ്രാമവികസന സെക്രട്ടറിയും ഇപ്പോള്‍ യൂണിസെഫ് കണ്‍സള്‍ട്ടന്റുമായ ഡോ. സക്സേന, ഡോ. അകീന്‍, ശ്രീ. തോമസ് എന്നിവരാണ് ടീമില്‍  ഉണ്ടായിരുന്നത്.  ജില്ലാ പ്ളാനിംഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീ. അമ്പാടി വേണു, ശ്രീ. കെ. ശ്രീകുമാര്‍, ശ്രീ. ത്യാഗരാജന്‍, ശ്രീമതി. അനിതാ ബാബുരാജ്, ശ്രീ. പി.എസ്. മോഹന്‍ദാസ്, എന്നിവരും ജില്ലാ പ്ളാനിംഗ് ആഫീസര്‍ ശ്രീ. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സി. ചന്ദ്രബാബു, ജോയിന്റ് ഡെവലപ്മെന്റ്  കമ്മീഷണര്‍ ശ്രീ. സി.ബി. മോഹന്‍ദാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ശ്രീമതി. ഗീത, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ശ്രീ. മുകുന്ദന്‍, സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ ശ്രീ. ബാബു സിയാവുദ്ദീന്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള കൌമാര ശുചിത്വ പരിപാടി, കുടുംബശ്രീയുടെ ആശ്രയ പദ്ധതി, ഹോം ഷോപ്പ്, ജില്ലയുടെ തൊഴിലുറപ്പു മിഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ ടീം അംഗങ്ങള്‍ പ്രത്യേക മതിപ്പ് പ്രകടിപ്പിച്ചു.  ജില്ലാ പഞ്ചായത്തിന്റെ കൌമാര ശുചിത്വ പരിപാടിക്ക് യൂണിസെഫ് സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ടീം അംഗങ്ങള്‍ പ്രസിഡന്റിനെ അറിയിച്ചു.  കിലയുടെ നേതൃത്വത്തിലാണ് ടീം ജില്ലയില്‍ പഠന പര്യടനം നടത്തുന്നത്.

select tag