പൗരാവകാശ രേഖാ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ പരിഷ്കരിച്ച പൗരാവകാശ രേഖ പ്രകാശനവും വെബ്സൈറ്റ് www.thrissurdp.lsgkerala.gov.in   ഉദ്ഘാടനവും 13/08/2010 വെള്ളിയാഴ്ച രാവിലെ 11:30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ നിര്‍വ്വഹിക്കപ്പെട്ടു.  പൗരാവകാശ രേഖ ബഹു. തൃശ്ശൂര്‍ എം.എല്‍.എ. ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ. ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു.  വെബ്സൈറ്റ് ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ഡയറക്ടറുമായ പ്രൊഫ. എം.കെ. പ്രസാദ് നിര്‍വ്വഹിച്ചു.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.വി. പീതാംബരന്‍ സ്വാഗതം ആശംസിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. അമ്പാടി വേണു അദ്ധ്യക്ഷനായിരുന്നു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ഓമന രമേഷ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും, അംഗവുമായ ശ്രീ. കെ.ശ്രീകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീ. ടി.എസ്. രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ശ്രീ. കെ. സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ.എം.എ. വിന്‍സെന്‍റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. സി. ചന്ദ്രബാബു നന്ദി പ്രകാശിപ്പിച്ചു.

Website Launching

Related Articles

select tag