തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2025 -2026 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ഖാദി മേഖലയിലെ തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറച്ച് ഉല്പാദനം കൂട്ടുക എന്ന ലക്ഷ്യത്തിനായി വിവിധ ഖാദി ഉല്പാദന കേന്ദ്രങ്ങളിലെ കാലഹരണപ്പെട്ട 30 ചർക്കകൾ മാറ്റി പുതിയ ചർക്കകളുടെ വിതരണം ഒളരിക്കര ഖാദി കോപ്ലക്സിൽ വെച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ T K സുധീഷിൻ്റെ അദ്ധ്യക്ഷതയിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മേരി തോമാസ് ഉദ്ഘാടനം ചെയ്തു.
